2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ചെമ്പ്ര എഴുത്തച് ചൻ

പ്രിസിദ്ധരായ മന്ത്രവാദി കളായിരുന്നു ചെമ്പ്ര എഴുത്തച് ചൻമാർ.

കുട്ടികളെ എഴുതിനിരുത്തിയിരുന്ന അവർ അബ്രഹാമണരേയും

എഴുതിനിരുത്തിയിരുന്നു.ചെമ്പ്ര എഴുത്തച് ചൻമാരുടെ കൂട്ടത്തിൽ

എറ്റവും പ്രസിദ്ധൻ മാക്കു എഴുത്തച് ചൻ  ആയിരുന്നു.കാക്കശ്ശേരി

ഭട്ടതിരിയായിരുന്നു .അദ് ദേഹത്തിന്റെ ഗുരു.അവരുടെ കുടുംബ പരദേവത

വേട്ടക്കൊരു മകൻ ആയിരുന്നു.ഒരു ദിവസം മക്ക് എഴുത്തച് ചൻ

ക്ഷിപ്ര പ്രസാദിയായ ഗണപതി ഭഗവാനെ സേവിച്ചു പ്രത്യക്ഷ പ്പെടുത്തുവാൻ

തീരുമാനിക്കുകയും അതിനായി ആചാര അനുഷ്ടാനങ്ങൾ ആരംഭിക്കുകയും

ചെയ്തു .കർക്കിടകത്തിലെ പന്ത്രണ്ടു ദിവസവും മണ്ഡല കാലം മുഴുവനും

അദ്ദേഹം മുടങ്ങാതെ ഗണപതി ഹോമം നടത്തി.ഒടുവിൽ സംപ്രീതനായ

ഗണപതി   ഭഗവാൻ അദ്ദേഹത്തിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു .

ഗണപതിയെ മാക്കു എഴുത്തച് ചൻ വീടിനു സമീപം പ്രതിഷ്ട്ടിച്ചു.

അക്കാലത്ത് പോന്നാന്നിയിലെ ഒരു മനക്കലെ അന്തർ ജ്ജനം ഹനുമാനെ

സേവിച്ചു തുടങ്ങി.എന്നാൽ സേവയിൽ അന്തർജ്ജനത്തിന് തെറ്റ് പറ്റുകയും

ഹനുമാൻ  ബാധ കയറിയ പോലെ പെരുമാറാൻ തുടങ്ങുകയും ചെയ്തു .

എത്ര ശ്രമിച്ചിട്ടും ബാധ ഒഴിവാവാതെ വന്നപ്പോൾ മനക്കലുള്ളവർ

മാക്കുഎഴുത്തച് ച നെ വിളിപ്പിച്ചു .വിളിക്കുവാൻ വന്ന കാര്യസ്ഥനു

എഴുത്തച് ചനിൽ കാര്യമായ വിശ്വാസം വന്നില്ല .അതിനു തക്ക ശിക്ഷ

കിടന്നുറങ്ങുന്ന  സ്ഥലത്ത് അദൃശമായി ലഭിച്ചപ്പോൾ അയാള്ക്ക്

എഴുത്തച് ചനിൽ വിശ്വാസം വന്നു.എഴുത്തച് ചൻ പൂജ നടത്തുന്ന

സമയത്ത് മനക്കലെ അന്തർ ജ്ജനം അദ് ദേഹത്തെ തല്ലാനായി

പൂജ  നടത്തിയിരുന്ന നാലു കേട്ടിനുള്ളിലേക്ക് ഓടി വന്നു.എഴുത്തച് ചൻ

വേഗം ഇ ല്ലത്തിനു പുറത്തിറങ്ങി ഗണപതി ഭഗവാന്റെ മൂല മന്ത്രം ജപിച്ചു

കൊണ്ട് മൂന്ന് വട്ടം ഇ ല്ലതിനു ചുറ്റും ഓടി.അന്തർ ജ്ജനവും പിന്നാലെ ഓടി.

വന്നു.പെട്ടെന്ന് ഓട്ടം നിർത്തി തിരിഞ്ഞു നിന്ന എഴുത്തച് ചൻ

അന്തർ ജ്ജനത്തെ നോക്കി ഓം ഗം ഗണപതയേ നമ : എന്ന് പറഞ്ഞു .

ഓട്ടം നിർത്തിയ അന്തർ ജ്ജനo കണ്ടത്‌ തന്നെ കുത്താനായി വരുന്ന

ഒറ്റ കൊമ്പുള്ള ഒരു ആനയെയാണ്.തന്നെ ഈ ആനയിൽ നിന്ന് രക്ഷിക്കണമെന്ന്

അന്തർജ്ജനം നിലവിളിച്ചുകൊണ്ട് എഴുത്തച് ചനോട് പറഞ്ഞു .

ഈ ശരീരം വിട്ടു പോകുമെന്ന് വിളക്ക് തൊട്ട് സത്യം ചെയ്യുവാൻ

എഴുത്തച് ചൻ വടിയെടുത്തു കൊണ്ട് അന്തർജ്ജന ശരീരത്തിലെ ബാധയോട്

ആവശ്യപ്പെട്ടു .ബാധ അപ്രകാരം ആ ശരീരം വിട്ടു പോവുകയും ചെയ്തു.